We lost Thilakan, who is responsible?
തിലകന്‍ ഇന്ത്യയിലെ Top 5 നടന്മാരുടെ പട്ടികയില്‍ വരുന്ന ആളാണ് എന്നതില്‍ ആര്‍ക്കും സംശയം ഇല്ല. അദ്ധേഹത്തിന്റെ വേര്‍പാട് ഒരു തീരാ നഷ്ടം തന്നെ ആണ്. അദ്ദേഹം ചെയ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമ ഉള്ളിടത്തോളം കാലം അദ്ദേഹം ജീവിക്കും. അദ്ധേഹത്തിന്റെ മരണശേഷം എല്ലാ രംഗത്തും ഉള്ള വ്യക്തികള്‍ അവരവരുടെ ദുഖവും അനുഭവങ്ങളും പങ്കുവക്കുന്നത് Television ഇലും News paper ഇലും മറ്റും നമ്മള്‍ കണ്ടു. അവയില്‍ പ്രശസ്ത സംവിധായകന്‍ രഞ്ജിത്തിന്റെ ഒരു കമന്റ് ആണ് എന്നെകൊണ്ട് ഈ ബ്ലോഗ് എഴുതാന്‍ പ്രേരിപ്പിച്ചത്.
"മരണാനന്തരം മഹത്വം പറയുക എന്ന കള്ളത്തരത്തിനാണ് തിലകന്‍ ഇപ്പോള്‍ ഇരയായിക്കൊണ്ടിരിക്കുന്നതെന്ന് സംവിധായകന്‍ രഞ്ജിത്ത്." ഒന്നാമത് ആരെ പറ്റിയാണ് രഞ്ജിത്ത് പറഞ്ഞതെന്ന് വ്യക്തമല്ല. തിലകനും വിനയനുമെല്ലാം വ്യക്തമായി പേര് എടുത്തു പറഞ്ഞാണ് ഓരോരുത്തരെയും വിമര്‍ശിച്ചത്. രഞ്ജിത്ത് എന്തെ അങ്ങിനെ ചെയ്യുന്നില്ല? രഞ്ജിത്ത് എന്തുകൊണ്ട് അത്തരം നടന്മാരെ സ്വന്തം സിനിമയില്‍ നിന്നും ഒഴിവാക്കുനില്ല? തിലകനെ അവര്‍ വിലക്കുന്നപോലെ രണ്ജിതിനും അവരെ സ്വന്തം സിനിമയില്‍ നിന്നും അവരെ ഒഴിവാക്കാമായിരുന്നില്ലേ? അപ്പൊ സ്വന്തം നിലനില്പാണ് രണ്ജിത്ന്റെയും പ്രശ്നം. ഏതു മേഖലയിലും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. Junior-സീനിയര്‍ ഈഗോ പ്രശ്നം എല്ലായിടത്തും ഉണ്ട്. ഒരു ഗ്രൂപ്പ് അതിനെ പെരുപ്പിച്ചു കാണിച്ചു മുതലെടുക്കുന്നു. മീഡിയ അവരുടെ TRP യും circulation വര്‍ദ്ധിപ്പിക്കാന്‍ ഒന്നുകൂടി കൊഴുപ്പിക്കുന്നു. യഥാര്‍ത്ഥ പ്രശ്നം എന്താണ് എന്ന് ആരും തിരക്കുന്നില്ല അല്ലെങ്കില്‍ പുറത്തു കൊണ്ടുവരാന്‍ ശ്രമിക്കുനില്ല. നമ്മള്‍ തിലകന്റെ വശം മാത്രമേ കേട്ടിട്ടുള്ളൂ. എതിര്‍ വശത്ത് ഉള്ളവര്‍ക്ക് പറയാനുള്ളത് ആരും എന്തുകൊണ്ട് കേള്‍ക്കുനില്ല അല്ലെങ്കില്‍ ചോദിക്കുനില്ല.
കഴിഞ്ഞ ദിവസം മമ്മൂട്ടി പറഞ്ഞു പുള്ളിക്ക് അറിയില്ല എന്താ തിലകന്‍ ചേട്ടന് പുള്ളിയോടുള്ള വഴക്കിനു കാരണം എന്ന്. മുമ്പ് ഒരിക്കല്‍ സെറ്റ് ഇല്‍ ഇരുന്നു മദ്ധ്യം കഴിച്ചപ്പോ അത് തടഞ്ഞതില്‍ നിന്നും തുടങ്ങിയതാണ് പുള്ളിയുമായുള്ള വഴക്ക് എന്ന് മമ്മൂട്ടി പറയുന്നു. അദ്ധേഹത്തിന്റെ വശത്ത് നിന്ന് ചിന്തിച്ചാല്‍ അദ്ദേഹം ശരിയല്ലേ? തിലകനോടൊപ്പം അഭിനയിക്കില്ല എന്ന് പറയുന്നോരോട് എന്ത് കൊണ്ട് ഡയറക്ടര്‍ പറയുന്നില്ല, തിലകനെ അഭിനയിപ്പിച്ചേ മതിയാവു എന്ന്? അങ്ങിനെ നോക്കിയാല്‍ തിലകന്‍ ഒഴിവാക്ക പെട്ടത്തില്‍ എല്ലാവര്ക്കും പങ്കുണ്ട്. ആരും ആരും ഒഴിഞ്ഞു മാറാന്‍ നോക്കണ്ട. എന്തായാലും ഒരു കാര്യത്തില്‍ നമുക്ക് ആശ്വസിക്കാം. അവസാന കാലത്ത് തിലകനില്‍ നിന്നും നല്ല കുറച്ചു കഥാപാത്രങ്ങള്‍ കൂടി മലയാളത്തിനു കിട്ടി. അതിനു വഴിയൊരുക്കിയ രണ്ജിതിനു പ്രത്യേക നന്ദി.